ബം​ഗാള്‍ നാടകം തുടരുന്നു; മമതയ്ക്ക് പിന്തുണയുമായി കേരള നേതാക്കളും

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാന‍‍ര്‍ജിയെ വേട്ടയാടുന്നത് ബിജെപി അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ്. ബിജെപിയുടെ നടപടിക്കെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുമെന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ മമതയുടെ സമരം ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മമതയുടെ സമരത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ മുല്ലപ്പള്ളി വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ സിപിഎം നേതൃത്വവും പിബി അംഗങ്ങളും ആണ് ദേശീയ മതേതര സഖ്യത്തിന് എതിര് നില്‍ക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അതേസമയം വിഷയത്തില്‍ ബിജെപിയെയും തൃണമൂലിനെയും ഒരു പോലെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സിപിഎമ്മിന്‍റേത്, ബിജെപിയും മമതാ ബനാര്‍ജിയും നടത്തുന്നത് അഴിമതി മറക്കാനുള്ള നാടകമാണെന്നും വര്‍ഷങ്ങളായി നിലവിലുള്ള തൃണമൂലിനെതിരായ അഴിമതി കേസുകളില്‍ മോദി സര്‍ക്കാര്‍ ഇത്രയും നാള്‍ മൗനം പാലിച്ചത് തട്ടിപ്പിന്‍റെ സൂത്രധാരനായ പ്രമുഖ നേതാവ് നിലവില്‍ ബിജെപിയിലായതുകൊണ്ടാണെന്നും സിപിഎം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *