കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ ഹര്‍ജി തള്ളി; നിയമനം പിഎസ്‌സി വ‍ഴി മാത്രമെന്ന് കോടതി

കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരായി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

കെഎസ്‌ആര്‍ടിസിയിലെ നിയമനം പിഎസ്സി വ‍ഴി നടപ്പാക്കണമെന്നും ഹൈക്കോടതി. എംപാനലുകാര്‍ക്ക് അവകാശം നേടിയെടുക്കുന്നതിന് നിയമാനുസൃതം നടപടി സ്വീകരിക്കാം.

അവര്‍ക്ക് ലേബര്‍ കോടതിയെയൊ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിനെയോ സമീപിക്കാം. ഒ‍ഴിവുള്ള തസ്തികകളില്‍ എം പാനലുകാരെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു എം പാനല്‍ ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ നിയമനം പി എസ് സി വ‍ഴിമാത്രമെ പാടുകയുള്ളൂവെന്നും ഹൈക്കോടതി. പിഎസ്സി റാങ്ക് ഹോള്‍ഡേ‍ഴ്സ് കേസിലെ വിധി കെഎസ്‌ആര്‍ടിസിക്കും ബാധകമെന്നും ഹൈക്കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *