ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ധര്‍ണയിലിരിക്കുന്നതിലൂടെ മുഖ്യമന്ത്രി മമത ബാനര്‍ജി അരവിന്ദ് കെജ്രിവാളിെന്റ പാതയാണ് പിന്തുടരുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഒരു പോലീസ് കമ്മീഷണര്‍ രാഷ്ട്രീയക്കാരുടെ ഒപ്പം ധര്‍ണയിലിരിക്കുകയാണ്. ഇതിെന്റ അര്‍ത്ഥമെന്താണെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
പശ്ചിമബംഗാളില്‍ ചിട്ടി തട്ടിപ്പിലൂെട 20 ലക്ഷം ജനങ്ങള്‍ക്ക് അവരുടെ പണം നഷ്ടപ്പെട്ടതായുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന 2014ല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. തങ്ങള്‍ അധികാരത്തിലേറിയത് 2014 മെയ് 26നാണ്. നാരദ, ശാരദ തട്ടിപ്പുകളുടെ അന്വേഷണം അതിനു മുന്നേ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
