തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാകും രാജ്യത്ത് രാഷ്ട്രീയ സഖ്യം വരികയെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പാണ്. അവര്‍ക്ക് 225 സീറ്റ് വരയേ കിട്ടൂ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ സഖ്യസര്‍ക്കാരാകും അധികാരത്തില്‍ വരിക. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരായിരിക്കും അത്. ഏകകക്ഷി ഭരണത്തിന്റെ കാലം പോയി. ഇടതുപക്ഷത്തിന്റെ പിന്തുണ അപ്പോള്‍ അനിവാര്യമായിരിക്കും. അതൊരു മതനിരപേക്ഷ സര്‍ക്കാരായിരിക്കും. പന്ന്യന്‍ രവീന്ദ്രന്‍ ‘ഫ്ളാഷു’മായി സംസാരിക്കുന്നു:
സി.പി.ഐയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല
സി.പി.ഐയുടെയും ഇടതുപക്ഷത്തിന്റെയും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. കേരളം കൂടാതെ ബിഹാറില്‍ നിന്നും ഞങ്ങള്‍ക്ക് സീറ്ര് കിട്ടും. ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ പലതും ബൂര്‍ഷ്വാ പാര്‍ട്ടികളാണ് . അവര്‍ക്ക് ഞങ്ങളുടെ വോട്ട് വേണം. എന്നാല്‍ മത്സരിക്കാന്‍ സീറ്ര് തരില്ല. അവര്‍ ഞങ്ങളില്‍ നിന്നകലം പാലിക്കുന്നു. എന്നാല്‍ അവരുമായി പിണങ്ങുന്നില്ല. ബി.ജെ.പിക്കെതിരെ കര്‍ഷക പ്രക്ഷോഭം നയിച്ചത് ഇടതുപക്ഷമാണ്. എന്നാല്‍ അതിന്റെ ഗുണം കിട്ടിയത് കോണ്‍ഗ്രസിനും ഈ പാര്‍ട്ടികള്‍ക്കുമാണ്.
സാഹചര്യം വ്യത്യസ്തം
മുമ്ബ് സി.പി.ഐ കേന്ദ്ര മന്ത്രിസഭയില്‍ ചേര്‍ന്നതുപോലെ ഇത്തവണ ഉണ്ടാകണമെന്നില്ല. ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ പിന്തുണ നല്‍കിയ ഒന്നാം യു.പി.എ സര്‍ക്കാരിനെക്കൊണ്ട് ജനാഭിമുഖ്യമുള്ള പരിപാടികള്‍ നടപ്പിലാക്കിയതാണ് തങ്ങളുടെ നേട്ടം. പിന്നെ ആണവകരാര്‍ വിഷയത്തില്‍ പിന്തുണ പിന്‍വലിച്ചു.
വയനാടിനെ എഴുതിത്തള്ളില്ല
കേരളത്തില്‍ സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും നല്ല സാദ്ധ്യതയുണ്ട്. വയനാട് എഴുതിത്തള്ളേണ്ട മണ്ഡലമല്ല. സത്യന്‍ മൊകേരി 20,000 വോട്ടിന് മാത്രമാണ് തോറ്രത്. അന്നത്തെ സ്ഥിതി മാറി. വയനാട്ടില്‍ നല്ല സ്വാധീനമുള്ള വീരേന്ദ്രകുമാറിന്റെ ലോകതാന്ത്രിക് ജനതാദള്‍ ഞങ്ങളുടെ കൂടെ വന്നു. മറ്ര് മൂന്നു മണ്ഡലങ്ങളിലും നല്ല സാദ്ധ്യതയുണ്ട്. 2004ലേതുപോലെ ഒരു വന്‍വിജയത്തിനാണ് ഞങ്ങള്‍ തയ്യാറെടുക്കുന്നത്.
എല്‍.ഡി.എഫ് അടിത്തറ ശക്തം
പുതിയ കക്ഷികളുടെ വരവോടെ എല്‍.ഡി.എഫിന്റെ അടിത്തറ കൂടുതല്‍ ശക്തമായി. പഴയതിനെക്കാള്‍ നല്ല കെട്ടുറപ്പുണ്ട്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും വോട്ട് ചെയ്ത പിന്നാക്കക്കാരില്‍ നല്ലൊരു വിഭാഗം ഇടതുപക്ഷത്തിന്റെ കൂടെ വരും. 47 ശതമാനം വരുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം എല്‍.ഡി.എഫ് സര്‍ക്കാരിലാണ് . അതുകൊണ്ട് അവരും ഞങ്ങളുടെ കൂടെ വരും. സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വോട്ട് ചോദിക്കുന്നത്.
കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നു
ബി.ജെ.പിയുടെ വരവിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണ്. ശബരിമലയില്‍ വിശ്വാസികള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന നിലപാട് ഇതിന്റെ ഭാഗമാണ്. ബി.ജെ.പി വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ നോക്കുമ്ബോള്‍ കോണ്‍ഗ്രസ് അതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്.
