ഭൂമി കയ്യേേറ്റ കേസില്‍ ഹര്‍ജികള്‍ പിന്‍വലിച്ചു: തോമസ് ചാണ്ടിക്ക് 25,​000 രൂപ പിഴ വിധിച്ച്‌ ഹൈക്കോടതി

കൊച്ചി: ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മറ്റുള്ളവരും നല്‍കിയ നാല് ഹര്‍ജികള്‍ പിന്‍വലിച്ചു. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് തോമസ് ചാണ്ടി അടക്കമുള്ളവര്‍ക്ക് 25,000 രൂപ വീതം പിഴയടക്കണമെന്നും ഹൈക്കോടതി കോടതി വിധിച്ചു.

ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിനാണ് പിഴയെന്നും കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കേസില്‍ വിധി പറയാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജിക്കാരുടെ നടപടി നല്ല കീഴ്‌വഴക്കമല്ലെന്നും കോടതി വിമര്‍ശിച്ചു. പത്ത് ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നാണ് പിഴയടക്കണമെന്നാണ് കോടതി നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *