പാലക്കാട്: പാലക്കാട് ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. രണ്ടിടങ്ങളില്‍ നിന്നായി 19 കിലോ കിലോ കഞ്ചാവുമായി മൂന്നു പേരെ പിടികൂടി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് പരിശോധനയില്‍ 12 കിലോ കഞ്ചാവും കൊല്ലങ്കോട് എക്സൈസ് സംഘം ഏഴു കിലോ കഞ്ചാവുമാണ് പിടികൂടിയത്.
ശബരി എക്സ്പ്രസില്‍ വന്നിറങ്ങിയ കാളികാവ് സ്വദേശി അബ്ദുള്‍ റഹിമാനില്‍ നിന്നാണ് 12 കിലോ കഞ്ചാവ് പിടികൂടിയത്. ചാവക്കാട്ടേയ്ക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘമാണ് കൊല്ലങ്കോട് വച്ച് പിടിയിലായത്. ഏഴു കിലോ കഞ്ചാവും 743 നൈട്രസെപ്പാം ഗുളികകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി പേരാണ് കഞ്ചാവും ലഹരി ഗുളികകളുമായി പിടിയിലായത്. മിക്ക കേസുകളിലും വിദ്യാര്‍ഥികളും യുവതീ യുവാക്കളും പ്രതികളായുള്ളത്. സ്ത്രീകളും സംഘങ്ങളില്‍ ഉള്ളിനാല് പരിശോധന നടത്താന്‍ വനിതാ ഉദ്യോഗസ്ഥരുടെ സ്ക്വാഡും ജില്ലയില്‍ രൂപീകരിച്ചിരുന്നു.
