വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങളെടുത്ത ശേഷം പീഡിപ്പിച്ചു ; അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. സൈനിക് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ അമ്ബൂരി ശൂരവാണി കൊച്ചാലുങ്കല്‍ വീട്ടില്‍ ആന്റണി(53)യെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങളെടുത്ത ശേഷം അതു കാണിച്ചു ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ച രക്ഷിതാക്കള്‍, പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കഴക്കുട്ടം എസ് എച്ച്‌ ഒ സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *