വാഷിംഗ്ണ്: മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്തൊക്കെ സംഭവിച്ചാലും മതില് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് ട്രംപിന്റെ നിലപാട്. മതില് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഭാഗിക ഭരണസ്തംഭനം വരെ നിലനിന്നിരുന്നു. സ്റ്റേറ്റ് ഓഫ് ദ് യൂണിയനിലായിരുന്നു മതില് നിര്‍മ്മാണം സംബന്ധിച്ച് ട്രംപിന്റെ വിശദീകരണം.
“ഒരിക്കല്‍ ഈ റൂമിലൂള്ളവര്‍ മതിലിനെ പിന്തുണച്ചിരുന്നു. എന്നാല്‍ മതില് നിര്‍മാണം പൂര്‍ത്തിയായില്ല.എന്നാല്‍ ഞാന്‍ പൂര്‍ത്തിയാക്കും” ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമപ്രകാരം വരാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് മതില് നിര്‍മ്മിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. മതില് നിര്‍മ്മാണവുമായി മുന്നോട്ട് പോകാന്‍ വേണ്ടി വന്നാല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ വരെ തയ്യാറാണെന്ന് ട്രംപ് മുമ്ബ് വിശദമാക്കിയിരുന്നു.
മതില് നിര്‍മാണത്തിനായി ട്രംപ് ഫണ്ട് വേണമെന്ന ആവശ്യപ്പെട്ടെങ്കിലും പ്രതിനിധിസഭയില്‍ പ്രതികൂല നിലപാടാണ് ഡെമോക്രാറ്റുകള്‍ സ്വീകരിക്കുന്നത്. മതില് നിര്‍മാണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ട്രഷറി സംവിധാനം നിലയ്ക്കുകയും ഭരണപ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. രാജ്യത്തെ എട്ട് ലക്ഷത്തോളം ജീവനക്കാര്‍ വേതനമില്ലാതെ ജോലി ചെയ്യേണ്ട ഗതികേടിലായിരുന്നു. അമേരിക്ക സുരക്ഷിതമാക്കാന്‍ നമ്മുടെ തീരങ്ങളിലും അതീവ സുരക്ഷ ഒരുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റത്തിന് തടയിടാന്‍ വേണ്ടിയാണ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക മതില് നിര്‍മ്മിക്കാനൊരുങ്ങുന്നത്.
