സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച മ​ന്ത്രി സു​ധാ​ക​ര​ന്‍ രാ​ജി​വ​യ്ക്ക​ണം: മു​ല്ല​പ്പ​ള്ളി

ക​ണ്ണൂ​ര്‍: അ​ന്പ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​ട്ട് കോ​ട​തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന്‍റെ പേ​രി​ല്‍ കേ​സെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മന്ത്രി ജി. ​സു​ധാ​ക​ര​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ക​ണ്ണൂ​ര്‍ ഗ​സ്റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ലിം​ഗ സ​മ​ത്വ​ത്തെ​ക്കു​റി​ച്ചും വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണു സി​പി​എം. ന​വോ​ഥാ​ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി വ​നി​താ മ​തി​ല്‍ കെ​ട്ടി​യ പാ​ര്‍​ട്ടി​യാ​ണ്. സ്ത്രീ​ക​ളു​ടെ മാ​ന്യ​ത​യ്ക്കെ​തി​രാ​യി പ്ര​സ്താ​വ​ന ന​ട​ത്തി​യ ​സു​ധാ​ക​ര​നെ കേ​ര​ള സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. മ​ന്ത്രി​യോ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി കു​പ്ര​സി​ദ്ധി നേ​ടി​യയാ​ളാ​ണു മ​ന്ത്രി. മ​ജി​സ്ട്രേ​റ്റിനെ കൊ​ഞ്ഞാ​ണ​ന്‍ എ​ന്ന് മു​ന്പു വി​ളി​ച്ചു​പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​വി​ടെ​യും ആ​രേ​യും സ്ഥാ​ന​ത്തും അ​സ്ഥാ​ന​ത്തും വി​മ​ര്‍​ശി​ക്കു​ന്ന സ്വ​ഭാ​വ​മാ​ണു മ​ന്ത്രി​ക്ക്. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫം​ഗ​മാ​യ യു​വ​തി​യാ​ണ് ഈ ​ഗൗ​ര​വ​മേ​റി​യ പ്ര​ശ്നം കോ​ട​തി​യി​ലെ​ത്തി​ച്ച​ത്. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ​യി​രം ദി​വ​സ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പോ​കു​ന്ന പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ട്രാ​ക്ക് റി​ക്കോ​ര്‍​ഡ് പ​രി​ശോ​ധി​ച്ചാ​ല്‍ സം​സ്ഥാ​ന​ത്ത് ഏ​റി​യ സ്ത്രീ ​പീ​ഡ​ന​ക്കേ​സു​ക​ളി​ലും സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രു​മാ​ണു പ്ര​തി​ക​ള്‍. മ​ന്ത്രി സു​ധാ​ക​ര​നെ രാ​ജി​വ​യ്പ്പി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​ക​ണം. ഇ​ത് കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​വി​കാ​ര​മാ​ണ്. സ്ത്രീ​ക​ള്‍​ക്ക് സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യെ​ന്നു നാ​ഷ​ണ​ല്‍ ക്രൈം ​റി​ക്കോ​ര്‍​ഡ് ബ്യൂ​റോ ത​ന്നെ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എ​ന്‍​എ​സ്‌എ​സി​നെ​ക്കു​റി​ച്ച്‌ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന അ​ധി​ക്ഷേ​പ​ക​ര​മാ​ണ്. നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ ച​രി​ത്രം പ​ഠി​ക്കാ​തെ​യാ​ണ് കോടിയേരിയുടെ പ്രസ്താവന. യു​ഡി​എ​ഫി​ന്‍റെ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച തു​ട​ങ്ങി​യി​ട്ടി​ല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *