സ്വര്‍ണവില റെക്കോര്‍ഡില്‍

കൊച്ചി: മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് രണ്ട് ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 242 ടണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ 236.5 ടണ്‍ ആയി കുറഞ്ഞു.

എന്നാല്‍, വിലയില്‍ മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങളുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വര്‍ധനയും രേഖപ്പെടുത്തി.

ഡിസംബറില്‍ ആകെ 182.4 ടണ്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത ഉണ്ടായിരുന്നു. നിക്ഷേപത്തിനായുളള സ്വര്‍ണത്തിന്റെ ആവശ്യകത 59.6 ടണ്‍ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *