ഷാര്‍ജ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ജിസിസി പാസ്പോര്‍ട്ടുള്ള സൈനികനെതിരായ കേസ് ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍. ജിസിസി പാസ്പോര്‍ട്ടുള്ള സൈനികനും ജിസിസി സ്വദേശിനിയായ പെണ്‍കുട്ടിയുമാണ് കേസില്‍ ഉള്‍പ്പെട്ടത്. പെണ്‍കുട്ടി സ്കൂളില്‍ ബോധരഹിതയായി വീണതോടെയാണ് സംഭവങ്ങള്‍ പുറം ലോകം അറിഞ്ഞത്. അധ്യാപിക പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ലാബ് റിപ്പോര്‍ട്ടിലാണ് വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന്, പെണ്‍കുട്ടിയെ ദുബായ് പൊലീസിന് കൈമാറുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ബന്ധുവായ യുവാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് പെണ്‍കുട്ടി സമ്മതിച്ചു. ഇയാള്‍ക്ക് തന്നെ ഇഷ്ടമാണെന്നും പക്ഷേ, വിവാഹം കഴിക്കാന്‍ വീട്ടില്‍ അനുവാദം ചോദിക്കാന്‍ സാധിക്കില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവ് ഈ ബന്ധം സ്വീകരിക്കില്ല എന്നതായിരുന്നു അതിന് കാരണമായി പറഞ്ഞത്. എന്നാല്‍, ഉടന്‍ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിക്ക് രേഖാമൂലം ഉറപ്പു കൊടുത്തിരുന്നു. മാതാവിന്റെയോ സഹോദരിമാരുടെയോ അറിവില്ലാതെ ഇയാള്‍ പല തവണ വീട്ടില്‍ വന്നിരുന്നുവെന്നും വിദ്യാര്‍ഥിനി സമ്മതിച്ചു.
അതേസമയം, കോടതിയില്‍ യുവാവ് കാര്യങ്ങള്‍ നിഷേധിച്ചു. വിദ്യാര്‍ഥിനിയുമായി അത്തരം ബന്ധമില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പക്ഷേ, ലാബ് പരിശോധനയില്‍ യുവാവ് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വ്യക്തമായി.
