ശബരിമല വിധി പുനപരിശോധിക്കേണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശബരിമല വിധി പുനപരിശോധിക്കേണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തുല്യതയാണ് വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മയല്ലെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ.ജയ്ദീപ് ഗുപ്ത വാദിച്ചു. വാദം കേട്ടില്ല എന്നത് വിധി പുനപരിശോധിക്കാന്‍ പര്യാപ്തമായ കാരണമല്ല. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. അത് പുനപരിശോധനയ്ക്ക് തക്കതായ കാരണമല്ല. അനിവാര്യമായ ആചാരം ഏതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ തന്ത്രി ശ്രമിക്കുന്നു. പുനപരിശോധനയ്ക്ക് അര്‍ഹമായ ഒരു കാരണവും ഹര്‍ജിക്കാര്‍ ഉന്നയിച്ചില്ല. അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗം അല്ലെന്ന് വിധിയില്‍ പറയുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


ശബരിമല വിധിക്കെതിരായ പുനപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ വേഗം തീര്‍ക്കണമെന്നു ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. എന്‍എസ്‌എസ്, തന്ത്രി, ബ്രാഹ്മണസഭ, പ്രയാര്‍ എന്നിവരടക്കം ആറുപേരുടെ വാദം പൂര്‍ത്തിയായി. 56 ഹര്‍ജികളില്‍ ഇനി ഒന്നോരണ്ടോ പേരെക്കൂടിയേ കേള്‍ക്കൂ എന്ന് ചീഫ് ജസ്റ്റിസ്. മറ്റുള്ളവര്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *