സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 3,080 രൂപയും പവന് 24,640 രൂപയുമാണ് വ്യാഴാഴ്ച്ചത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഇടിയുന്നത്. റിക്കോര്‍ഡ് ഭേദിച്ച്‌ മുന്നേറിയ ശേഷം തുടര്‍ച്ചയായി രണ്ടു ദിവസം വിലയിടിയുന്നത് ആദ്യമാണ്.

ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ്ണവില.

Leave a Reply

Your email address will not be published. Required fields are marked *