പുറത്താക്കേണ്ട ആവശ്യമില്ല ; പദ്‌മകുമാറിനെ അനുകൂലിച്ച്‌ കടകംപള്ളി

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിച്ചിരുന്നു. വിഷത്തില്‍ ദേവസ്വം ബോര്‍ഡ് ഉന്നയിച്ച കാര്യങ്ങള്‍ വിവാദമായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അടിക്കടി നിലപാട് മാറ്റുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്‌മകുമാര്‍ സ്ഥാനമൊഴിയണമെന്ന് ആരോപണം ഉണ്ടായതിന് പിന്നാലെ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.

പദ്‌മകുമാറിനെ പുറത്താക്കേണ്ട സാഹചര്യം ഇല്ലെന്നും പുനഃപരിശോധന ഹര്‍ജികള്‍ മാത്രമാണ് കോടതി പരിഗണിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പദ്‌മകുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍.വാസു. പദ്‌മകുമാറിന്റെ പരസ്യനിലപടുകളിലെ അതൃപ്തി കോടിയേരിയെ അറിയിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ പദ്‌മകുമാര്‍ തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും വാസു അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനമെന്നും വാസു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *