മലപ്പുറം: ജാര്‍ഖണ്ടില്‍ കന്നുകാലി വ്യാപാരികളെ കൊന്നു കെട്ടിത്തൂക്കിയ സംഘ പരിവാറിന്റെ മനുഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങളില്‍ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ ശക്തികള്‍ ബോധപൂര്‍വമായി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധ നിര ഉയര്‍ന്നു വരണം.
ജില്ലാ കമ്മിറ്റി യോഗത്തില്‍ സി പി (ഐ)എം ജില്ലാ സെക്രട്ടറി പി.പി.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സി പി എം നേതാവ് പാലോളി മുഹമ്മദ് കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ പി പി സുനീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.പി. സക്കറിയ, പി. സുബ്രഹ്മണ്യന്‍, അഡ്വ. കെ. മോഹന്‍ദാസ്, ടി എന്‍ ശിവശങ്കരന്‍, ഡോ. സി പി കെ ഗുരുക്കള്‍, കെ.വി. ബാലസുബ്രഹ്മണ്യന്‍ , കവറൊടി മുഹമ്മദ് മാസ്റ്റര്‍, കടമ്പോട് മുസ്തഫ, അഡ്വ. ഒ. കെ.തങ്ങള്‍, ഇ. ജെ.ആന്റണി എന്നിവര്‍ സംസാരിച്ചു.
താഴെ പറയുന്ന തീയ്യതികളില്‍ മണ്ഡലം കമ്മിറ്റികളും കണ്‍വെന്‍ഷനുകളും ചേരാനും യോഗം തീരുമാനിച്ചു.
മണ്ഡലം കമ്മിറ്റി ചേരുന്ന തീയ്യതി കണ്‍വെന്‍ഷന്‍ തീയ്യതി
പൊന്നാനി മാര്‍ച്ച് 20 ഏപ്രില്‍ 5
തവനൂര്‍ മാര്‍ച്ച് 23 ഏപ്രില്‍ 1
തിരൂര്‍ മാര്‍ച്ച് 23 ഏപ്രില്‍ 5
താനൂര്‍ മാര്‍ച്ച് 23 ഏപ്രില്‍ 5
തിരൂരങ്ങാടി മാര്‍ച്ച് 24 ഏപ്രില്‍ 1
മലപ്പുറം മാര്‍ച്ച് 24 ഏപ്രില്‍ 2
മഞ്ചേരി മാര്‍ച്ച് 23 ഏപ്രില്‍ 2
പെരിന്തല്‍മണ്ണ മാര്‍ച്ച് 24 ഏപ്രില്‍ 2
മങ്കട മാര്‍ച്ച് 24 ഏപ്രില്‍ 2
കോട്ടക്കല്‍ മാര്‍ച്ച് 25 ഏപ്രില്‍ 6
കൊണ്ടോട്ടി മാര്‍ച്ച് 26 ഏപ്രില്‍ 3
വള്ളിക്കുന്ന് മാര്‍ച്ച് 25 ഏപ്രില്‍ 3
വേങ്ങര മാര്‍ച്ച് 25 ഏപ്രില്‍ 3
ഏറനാട് മാര്‍ച്ച് 26 ഏപ്രില്‍ 4
നിലമ്പൂര്‍ മാര്‍ച്ച് 26 ഏപ്രില്‍ 4
വണ്ടൂര്‍ മാര്‍ച്ച് 26 ഏപ്രില്‍ 3
