മുസ്ലീംലീഗില്‍ നാടകീയ നീക്കങ്ങള്‍; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളയോ. . .

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുസ്ലീംലീഗില്‍ നാടകീയ നീക്കങ്ങള്‍. ഇ.ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേയ്ക്ക് മാറ്റണമെന്നാണ് ആവശ്യം.

കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നു. നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് മണ്ഢലം കമ്മറ്റിയാണ്. അന്തിമ തീരുമാനം എടുക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാവും.

നിലവില്‍ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍, കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രഖ്യാപനവും പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി തങ്ങള്‍ക്ക് മുസ്ലീംലീഗ് ഉന്നത അധികാര സമിതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത്തരം ഒരു നീക്കം പാര്‍ട്ടിയില്‍ നടക്കുന്നത്.

കൂടാതെ, കഴിഞ്ഞ ദിവസം ലീഗും- കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗം ചേരുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *