ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവെച്ചേക്കുമെന്ന് സൂചന

ല​​​ണ്ട​​​ന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവെച്ചേക്കുമെന്ന് സൂചന. ബ്രെക്സിറ്റ് കരാറുകളുടെ തുടര്‍ നടപടികളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്റ് ഏറ്റെടുത്ത സാഹചര്യത്തിലാണ് തെരേസാ മേ രാജിക്ക് ഒരുങ്ങുന്നത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ തേരേസാ മേയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവി ബ്രെക്‌സിറ്റ് നടപടികളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്റ് ഏറ്റെടുക്കുന്ന പ്രമേയം 302 നു എതിരെ 329 വോട്ടുകള്‍ക്കാണ് പാസായത്.

തെരേസ മേയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ മുപ്പത് എം പിമാര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്തു. മൂന്നു മന്ത്രിമാര്‍ കൂടി ബ്രെക്‌സിറ്റ് നിലപാടിനോട് വിയോജിച്ച്‌ രാജി വെക്കുകയും ചെയ്തു. യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന റി​​​ച്ചാ​​​ര്‍​​​ഡ് ഹാ​​​രിം​​​ഗ്ട​​​ണ്‍, അ​​​ലി​​​സ്റ്റ​​​ര്‍​​​ബ​​​ര്‍​​​ട്ട്, സ്റ്റീ​​​വ് ബ്ര​​​യി​​​ന്‍ എ​​​ന്നീ മ​​​ന്ത്രി​​​മാ​​​രാ​​​ണു രാ​​​ജി​​​വ​​​ച്ച​​​ത്. ഇ​​​വ​​​ര്‍ ഉ​​​ള്‍​​​പ്പെ​​​ടെ 30 ടോ​​​റി എം​​​പി​​​മാ​​​രാ​​​ണ് സ​​​ര്‍​​​ക്കാ​​​രി​​​നെ​​​തി​​​രേ വോ​​​ട്ടു ചെ​​​യ്ത​​​ത്. ഈ സാഹചര്യത്തിലാണ് തെരേസാ മേ രാജിക്കൊരുങ്ങുന്നത്.

ബ​​​ദ​​​ല്‍ നി​​​ര്‍​​​ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ര്‍​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യാ​​​ലും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ സ​​​ര്‍​​​ക്കാ​​​രി​​​നു ബാ​​​ധ്യ​​​ത​​​യി​​​ല്ല​​​ന്നു മേ ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വ​​​രും വ​​​രാ​​​യ്ക​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ ക​​​ണ്ണു​​​മ​​​ട​​​ച്ച്‌ പ​​​ദ്ധ​​​തി​​​ക​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ ഒ​​​രു സ​​​ര്‍​​​ക്കാ​​​രി​​​നും ക​​​ഴി​​​യി​​​ല്ല.

പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്‍സര്‍വേറ്റിവ് എം പിമാരുടെ സംഘം ഇന്ന് തെരേസ മേയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏതു രീതിയില്‍ വേണം ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയന്‍ വിടാന്‍ എന്ന കാര്യത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *