കൊല്ലം മത്സ്യസമ്പത്തിന്റെ ആവാസ വ്യവസ്ഥയുടെയും നാശത്തിനും കാരണമാകുന്ന രീതിയില്‍ കടലില്‍ കൃത്രിമ വസ്തുക്കള്‍ നിക്ഷേപിച്ചു നടത്തുന്ന നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ കര്‍ശന നിയമ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതികള്‍ പിന്‍തുടരുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പിന്‍മാറണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കോണ്‍ക്രീറ്റ്, മരക്കൊമ്പുകള്‍ തുടങ്ങിയവ നിക്ഷേപിച്ച് ഇത്തരം പാരുകള്‍ക്കടിയില്‍ അഭയം കണ്ടെത്തുന്ന മത്സ്യങ്ങളെ ചൂഷണം ചെയ്യുന്ന രീതി ചൂര, കണവ തുടങ്ങിയവയുടെ നാശത്തിന് കാരണമാകും. ഇത്തരം പാരുകള്‍ കടലില്‍ കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയും മത്സ്യങ്ങള്‍ക്ക് പുറമേ നിരവധി കടല്‍ ജീവികളും ഇവയില്‍ അഭയം തേടുകയും ചെയ്യുന്നു. പാരുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മത്സ്യബന്ധനം മത്സ്യക്കുഞ്ഞുങ്ങളുടെയും മറ്റ് കടല്‍ ജീവികളുടെയും നാശത്തിന് ഇടവരുത്തും. പാരുകള്‍ നിക്ഷേപിച്ച് മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെയോ (ഫോണ്‍: 04742792850/9447192850) ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറെയോ (ഫോണ്‍: 04762680036/9496007036) മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയോ (ഫോണ്‍: 9447105622) അറിയിക്കണം
