കാസര്‍ക്കോട്: ലഹരിക്കും മയക്കുമരുന്നിനുമെതിരെ ജ്യോതിര്‍ഗമയ എന്ന ബോധവല്‍ക്കരണ നാടകവുമായി പോലീസ് സംഘം അരങ്ങിലെത്തി. കോപ്പ കാര്‍ണിവലിന്റെ ഭാഗമായാണ് ജില്ലാ പോലീസ് സംഘം നാടകവുമായെത്തിയത്. സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ ഉപഭോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ലഹരിക്ക് അടിമപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിയെ പോലീസ് കണ്ടെത്തി നിയമപരമായി ശിക്ഷ നല്കി ബോധവല്‍ക്കരിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. ഡി വൈ എസ് പി എസ് മുരളീധരന് ഉദ്ഘാടനം ചെയ്തു. കോപ്പ കാര്‍ണിവല്‍ ചെയര്മാന് അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. കോസ്റ്റല്‍ ഐ പി സി കെ സുനില്‍കുമാര്‍, വിദ്യാനഗര്‍ എസ് ഐ പി അജിത്ത് കുമാര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ലാവണ്യ ഗട്ടി, ബി എസ് മജീദ്, അബ്ദുള്‍ റഹ്മാന് പുതിയേടത്ത്, ഉസ്മാന് കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഹമീദ് കോപ്പ സ്വാഗതം പറഞ്ഞു. 40 മിനുട്ട് ദൈര്‍ഘ്യമുളള നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് കോസ്റ്റല്‍ ഐ പി സി കെ സുനില്‍കുമാര്‍ ആണ്. കോസ്റ്റല്‍ എ എസ് ഐ സി പ്രദീപ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്, പ്രദീപ്, ഷീബ, അശോകന്, അജയന്, സജിത്ത്, കെ വി രതീഷ് ചന്ദ്രന്, എസ് എം എസ് കാസര്‍കോടിലെ രാമകൃഷ്ണന് ചാലിങ്കാല്‍, വിദ്യാനഗര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പവിത്രന്, എം മോഹനന്, ഓട്ടോ െ്രെഡവര്‍
