മോദിയുടെ ജന്മനാളില്‍ കേരളത്തില്‍ അഭീഷ്ടസിദ്ധി പൂജ, വിശേഷാല്‍ പൂജ നടത്തിയത് പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍

എടപ്പാള്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാളില്‍ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഭീഷ്ടസിദ്ധി പൂജ നടത്തി. നരേന്ദ്ര മോദിയുടെ ജന്മനാളായ അനിഴം ദിനത്തിലാണ് ക്ഷേത്രത്തില്‍ അദ്ദേഹത്തിനുവേണ്ടി പ്രത്യേക പൂജ നടത്തിയത്. വാരാണസിയില്‍ വോട്ടെടുപ്പ് നടന്ന ദിവസമാണ് പൂജ നടന്നതെന്ന പ്രത്യേകതകൂടിയുണ്ട്. മുന്‍പ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഭീഷ്ടസിദ്ധി പൂജ വഴിപാടായി നടത്തിയിട്ടുണ്ട്. അടുത്തിടെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ജന്മനാളിലും അഭീഷ്ടസിദ്ധി പൂജ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടത്തിയിരുന്നു.

പ്രധാനമന്ത്രിയ്ക്കായി പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഭീഷ്ടസിദ്ധി പൂജ കഴിപ്പിക്കുവാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കളായ വി.ടി.രമ, മഠത്തില്‍ രവി,കെ.നാരായണന്‍,രവി തേലത്ത് തുടങ്ങിയവര്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *