“അ​ക്ര​മ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു പ​ങ്കി​ല്ല’; ന​സീ​റി​നെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം എം.​വി. ജ​യ​രാ​ജ​ന്‍

കോ​ഴി​ക്കോ​ട്: ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യും സി​പി​എം വി​മ​ത​നു​മാ​യ സി.​ഒ.​ടി. ന​സീ​റി​നെ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് ന​സീ​റി​നെ സ​ന്ദ​ര്‍​ശി​ച്ച​ത്. 

ആ​ക്ര​മ​ണ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു പ​ങ്കി​ല്ലെ​ന്നും കു​റ്റ​ക്കാ​ര്‍ ആ​രാ​യാ​ലും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു വ​ര​ണ​മെ​ന്നും ജ​യ​രാ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 

സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ ശ​നി​യാ​ഴ്ച രാ​ത്രി ത​ല​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം കാ​യ്യ​ത്ത് റോ​ഡി​ല്‍​വ​ച്ചാ​ണ് ന​സീ​റി​ന് വെ​ട്ടേ​റ്റ​ത്. ആ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘ​മാ​ണ് ന​സീ​റി​നെ ആ​ക്ര​മി​ച്ച​ത്. ന​സീ​റി​നെ ആ​ദ്യം ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

ന​സീ​റി​ന്‍റെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത മൂ​ന്നം​ഗ​സം​ഘ​മാ​ണ് അ​ക്ര​മി​ച്ച​തെ​ന്നാ​ണ് മൊ​ഴി. ന​സീ​റി​നെ ക​ഴി​ഞ്ഞ ദി​വ​സം പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. വെ​ട്ടേ​റ്റ കാ​ലി​നും ഇ​രു​കൈ​ക​ള്‍​ക്കു​മാ​ണ് പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ന​ട​ത്തി​യ​ത്. വ​യ​റി​ല്‍ മു​റി​വേ​റ്റ ഭാ​ഗ​ത്തും ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

Leave a Reply

Your email address will not be published. Required fields are marked *