തൃശ്ശൂര്‍: സുരേഷ് ഗോപിയുടെ തോല്‍വി തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് കനത്ത ആഘാതം എന്ന് അണികള്‍. കേരളത്തില്‍ ബിജെപി വിജയിക്കുമെന്ന് വളരെയധികം പ്രതീക്ഷിച്ച മണ്ഡലമാണ് തൃശ്ശൂര്‍. എന്നാല്‍ ടി എന്‍ പ്രതാപന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപിയെ മറികടന്നു. ശബരിമല വിഷയം സജീവമായ ചര്‍ച്ച ആക്കിയിട്ടും പരാജയപ്പെട്ടത് നേതൃത്വത്തെ കനത്ത നിരാശയിലാക്കി. പുതുക്കാട് നിയമസഭാ മണ്ഡലത്തിലും, തൃശ്ശൂര്‍ മണ്ഡലത്തിലും വോട്ട് എണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ സുരേഷ്‌ഗോപി ലീഡ് ചെയ്തുവെങ്കിലും കനത്ത തിരിച്ചടിയാണ് തീരദേശ മേഖലയില്‍ നിന്നും ലഭിച്ചത്. ന്യൂനപക്ഷങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങളില്‍ വീഴ്ച തെറ്റിയതും.
