ക്രൈസ്തവ സഭകള്‍ക്ക് ബിജെപി വിരുദ്ധ നിലപാട്, ക്രിസ്ത്യന്‍ വോട്ടില്‍ കടന്നുകയറാന്‍ യുഡിഎഫിന് സാധിച്ചു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: െ്രെകസ്തവ സഭകളുടെ നിലപാട് വളരെ നിര്‍ണായകമായിരുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പത്തനതിട്ടയിലെ ഭൂരിപക്ഷ സമുദായങ്ങളുടെ പ്രധാന ആശങ്കയായിരുന്നു ശബരിമല. ബിജെപിക്ക് വോട്ട് ചെയ്താല്‍ വീണാ ജോര്‍ജ് ജയിക്കുമെന്ന പ്രചാരണം ഹിന്ദുക്കള്‍ക്ക് ഇടയിലും മതേതര ഭരണം വരാന്‍ പോകുന്നെന്ന പ്രചാരണം ന്യൂനപക്ഷങ്ങള്‍ക്കിടയിലും യുഡിഎഫിന് ഗുണമായി. ക്രിസ്ത്യന്‍ വോട്ടില്‍ കടന്നുകയറാന്‍ യുഡിഎഫിന് സാധിച്ചുവെന്നാണ് വിലയിരുത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘പൊതുവെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ക്ക് പെസഹ, ദുഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സന്ദേശം നല്‍കാന്‍ െ്രെകസ്തവ സഭകള്‍ക്ക് സാധിച്ചു. തമിഴ്‌നാട്ടിലും കേരളത്തിലും പൊതുവെ െ്രെകസ്തവ സഭകള്‍ക്ക് ബിജെപി വിരുദ്ധ നിലപാടാണ്.

Leave a Reply

Your email address will not be published. Required fields are marked *