ഇന്ത്യക്കുള്ള വ്യാപാര മുന്‍ഗണന ജൂണ്‍ 5ന് അവസാനിക്കും : ഡോണള്‍ഡ്​ ട്രംപ്​

വാഷിങ്​ടണ്‍: ഇന്ത്യ ഉള്‍പ്പെട്ട വികസ്വര രാജ്യങ്ങള്‍ക്ക്​ യു എസ് നല്‍കുന്ന വ്യാപാര മുന്‍ഗണന ഇന്ത്യക്ക്​ ജൂണ്‍ അഞ്ച്​ വരെയേ അനുവദിക്കൂ എന്ന നിലപാടില്‍ ​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. ബുധനാഴ്​ചയോടെ ഇന്ത്യയെ ജനറലൈസ്​ഡ്​ സിസ്​റ്റം ഓഫ്​ പ്രിഫറന്‍സസില്‍ ​(ജി.എസ്​.പി) നിന്ന്​ പുറത്താക്കും. യു.എസ്​ ഉത്​പന്നങ്ങള്‍ക്ക്​ ഇന്ത്യയില്‍ മതിയായ പ്രാധാന്യം നല്‍കുന്നില്ലെന്ന്​ ആരോപിച്ചാണ്​ യു.എസ്​ നടപടി.

അതെ സമയം രണ്ടാം മോദി സര്‍ക്കാറിന്​ ആശംസകള്‍ നേരു​കയും ഇന്ത്യയുമായുള്ള ബന്ധം തുടര്‍ന്നും മികച്ച നിലയില്‍ മുന്നോട്ട്​ കൊണ്ടു പോകണമെന്ന്​ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്​തിരുന്നെങ്കിലും ഇന്ത്യ​ക്ക്​ നല്‍കുന്ന വ്യാപാര മുന്‍ഗണന നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു.വികസ്വര രാജ്യങ്ങള്‍ക്ക്​ വ്യാപാര മുന്‍ഗണന നല്‍കുമ്ബോള്‍ പകരം അവരുടെ വിപണി യു.എസ്​ കമ്ബനികള്‍ക്ക്​ തുറന്നുകൊടുക്കണമെന്നതാണ് വ്യാപാര മുന്‍ഗണനാ കരാറിന്‍െറ നിബന്ധന. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂടുകയും യു.എസില്‍ നിന്ന്​ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞതുമാണ്​ യു.എസിനെ പ്രകോപിപ്പിച്ചത് .ഇന്ത്യക്ക് പുറമെ തുര്‍ക്കിയേയും യു.എസ്​ മുന്‍ഗണനാ കരാറില്‍ നിന്ന്​ ഒഴിവാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *