മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ പ്രധാന പ്രതി മുസാമില്‍ അന്‍സാരിയടക്കം മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. കേസിലെ മൂന്നു പ്രതികളെ 10 വര്‍ഷം തടവിനും ശിക്ഷിച്ചു. പ്രത്യേക പോട്ട കോടതി ജഡ്ജി പി.ആര്‍. ദേശ്മുഖ് ആണ് ശിക്ഷവിധിച്ചത്. 200203 സ്‌ഫോടനക്കേസിലാണ് വിധി. അന്‍സാരിയെ കൂടാതെ വാഹിദ് അന്‍സാരി, ഫര്‍ഹാന്‍ എന്നിവരെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. സാഖിബ് നച്ചാന്‍, അതീഫ് മുല്ല, ഹസീബ് മുല്ല എന്നിവര്‍ക്കാണ് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. മാര്‍ച്ച് 29 ന് കേസിലെ 13 പ്രതികളില്‍ 10 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2003 മാര്‍ച്ച് 13 ന് നടന്ന മുംബൈ ട്രെയിന്‍ സ്‌ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. 2002 ഡിസംബറില്‍ മുംബൈ സെന്‍ട്രല്‍ സ്‌റേഷനില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 2003 ജനുവരി 27 ന് നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *