കൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മുന്‍ധനമന്ത്രി കെ മാണി ഹൈക്കോടതിയെ സമീപിച്ചു. വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിട്ടുളളത്. ബാര്‍കേസ് അന്വേഷിച്ച എസ് പി ആര്‍ സുകേശിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഇതു പൂര്‍ത്തിയാകുന്നത് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നുമാണ് മാണിയുടെ ആവശ്യം. വിജിലന്‍സ് എസ് പി സുകേശനും ബാര്‍ ഉടമ ബിജു രമേശും ചേര്‍ന്ന് സര്‍ക്കാറിനെതിരായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.
