തിരുവനന്തപുരം: ഹൈസ്കൂള്‍-ഹയര്‍ സെക്കണ്ടറി ലയനത്തിനുള്ള ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഘട്ടംഘട്ടമായിട്ടായിരിക്കും ഉത്തരവ് നടപ്പാക്കുക. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ സംവിധാനം മാറ്റമില്ലാതെ തുടരും.
നിലവില്‍ ഡി.പി.ഐ, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റുകള്‍ നടത്തുന്ന എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകളുടെ നടത്തിപ്പിന് ഡയറക്ടര്‍ ഓഫ് ജനറല്‍ എജുക്കേഷനെ പരീക്ഷ കമ്മീഷണറായി നിയമിച്ചു. മേഖല, ജില്ല, ഉപജില്ല തലത്തിലുള്ള ആര്.ഡി.ഡി, എ.ഡി, ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ എന്നീ ഓഫിസ് സംവിധാനങ്ങള്‍ തുടരും.
ഹയര്‍ സെക്കന്‍ഡറിതലം വരെ സ്ഥാപന മേധാവി പ്രിന്‍സിപ്പലായിരിക്കും. നിലവിലെ ഹെഡ്മാസ്റ്റര് വൈസ് പ്രിന്‍സിപ്പല്‍ ആകും. സ്കൂളിെന്റ പൊതുചുമതലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിെന്റ അക്കാദമിക് ചുമതലയും പ്രിന്‍സിപ്പല്‍ വഹിക്കും.
ഹൈസ്കൂളിെന്റ നിലവിലെ ഓഫിസ് സംവിധാനം ഹയര്‍ സെക്കന്‍ഡറിക്ക് കൂടി ബാധകമായ രീതിയില്‍ പൊതു ഓഫിസായി മാറും. ശമ്ബളവിതരണത്തിന് ഏകീകൃത സംവിധാനം വരുന്നതുവരെ നിലവിലെ സംവിധാനം തുടരും.
