ജെറൂസലം: രണ്ട് ഫലസ്തീന്‍ യുവാക്കള്‍ വിവിധ സ്ഥലങ്ങളിലായി ഇസ്രയേല്‍ സൈന്യത്തിെന്റ വെടിയേറ്റ് മരിച്ചു. വെസ്റ്റ് ബാങ്കില്‍നിന്നുള്ള 16കാരനായ അബ്ദുല്ല ലോയ് ഗൈഥാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് അല്‍-അഖ്സ പള്ളിയിലേക്ക് പോകാന്‍ ചെക്ക്പോസ്റ്റ് മറികടക്കാന്‍ ശ്രമിച്ച ഗൈഥിനു നേരെ ഇസ്രയേല്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു.നെഞ്ചില്‍ വെടിയേറ്റാണ് മരണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇസ്രയേല്‍ പൊലീസിെന്റ വെടിയേറ്റ് മരിച്ച മറ്റൊരു യുവാവ് 19കാരനാണ് . രണ്ട് ഇസ്രയേലികളെ കുത്തി പരിക്കേല്‍പ്പിച്ചതിനാണ് യുവാവിനെ പൊലീസ് വെടിവെച്ചതെന്ന് ഇസ്രയേല്‍ പൊലീസ് വക്താവ് പ്രതികരിച്ചു.
