അമ്ബലക്കമ്മിറ്റിക്കാര്‍ നോമ്ബു തുറ വിഭവങ്ങള്‍ ഒരുക്കുന്ന വീഡിയോ പുറത്ത്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്ബു തുറയൊരുക്കിയ അമ്ബലക്കമ്മിറ്റിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി. പരസ്പര സ്നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും മാതൃകയാണ് ഇവര്‍. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരേ ഈ മതസൗഹാര്‍ദം നിലനില്‍ക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക’ എന്ന കുറിപ്പോടു കൂടി പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത് ‘ഏറനാട്ടിലെ ഒരു അമ്ബല കമ്മറ്റിയാണ്. കുട്ടികളും യുവാക്കളുമുള്‍പ്പെടുന്ന സംഘം ഭക്ഷണം പാകം ചെയ്യുകയും പൊതിയുകയുമെല്ലാം ചെയ്യുന്നു. എന്തായാലും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Leave a Reply

Your email address will not be published. Required fields are marked *