കോട്ടയം: കെവിനെ പുഴയില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നെന്നും വിചാരണ കോടതിയില്‍ ഇവര്‍ മൊഴി നല്കി.
അരയ്ക്കൊപ്പം വെള്ളമുള്ള പുഴയില്‍ കെവിന് സ്വമേധയാ മുങ്ങി മരിക്കാനുള്ള സാധ്യതയില്ല. ശ്വാസകോശത്തില്‍ എത്തിയ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാരുടെ മൊഴി.
ബോധത്തോടെ ഒരാളെ മുക്കിയാല്‍ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തില്‍ കയറൂ എന്നും ഫോറന്‍സിക് സംഘം വിശദീകരിച്ചു. കേസില്‍ ഈ മൊഴി ഏറെ നിര്‍ണായകമാണ്.
