മനാമ: യുഎഇയിലെ ആദ്യ ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക്. വന്‍കിട നിക്ഷേപകര്‍ക്കും പ്രതിഭകള്‍ക്കും സ്ഥിരതാമസത്തിനായി യുഎഇ ആവിഷ്‌കരിച്ചതാണ് ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ്.
അബുദാബിയില്‍ നടന്ന ചടങ്ങില്‍ താമസ, വിദേശകാര്യ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് സലെം അല്‍ ഷംസി കാര്‍ഡ് കൈമാറി.
മൊത്തം നിക്ഷേപം 100 ബില്യന്‍ ദിര്‍ഹത്തില്‍ അധികംവരുന്ന 6800 നിക്ഷേപകര്‍ക്കാണ് സ്ഥിരം താമസരേഖയായ ഗോള്‍ഡന്‍ കാര്‍ഡ് നല്‍കുന്നത്. ഇതില്‍ കാര്‍ഡ് ലഭിക്കുന്ന ആദ്യത്തെയാളായി യൂസഫലി.
വന്‍കിട നിക്ഷേപകര്‍, വിവിധമേഖലകളിലെ പ്രതിഭകള്‍ എന്നിവരെ ഗോള്‍ഡ് കാര്‍ഡിന‌് പരിഗണിക്കും.
