തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കേന്ദ്ര മന്ത്രി ആയതിന് ശേഷമുള്ള ആദ്യസന്ദര്‍ശനമാണിത്. രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മുരളീധരനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. പിന്നീട് റോഡ്‌ഷോയായി പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലേക്കും അവിടെ നിന്നും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും പോകും. പത്മവിഭൂഷണ്‍ പി പരമേശ്വരന്‍, കവയിത്രി സുഗതകുമാരി ടീച്ചര്‍ എന്നിവരെ അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് സൂചന.
