ദു​ബാ​യ് ബ​സ് അ​പ​ക​ടം: മ​രി​ച്ച ര​ണ്ടു മ​ല​യാ​ളി​ക​ളെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു

ഷാ​ര്‍​ജ: ദു​ബാ​യി​ല്‍ ബ​സ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ര​ണ്ടു മ​ല​യാ​ളി​ക​ളെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഉ​മ്മ​ര്‍ ചോ​നോ​ക​ട​വ​ത്ത്, മ​ക​ന്‍ ന​ബീ​ല്‍ ഉ​മ്മ​ര്‍ എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ദ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആ​റ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 17 പേ​രാ​ണ് മ​രി​ച്ച​ത്. 

മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ലി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം. ബ​സി​ല്‍ 31 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പെ​രു​ന്നാ​ള്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ ഒ​മാ​നി​ലെ മ​സ്ക്ക​റ്റി​ല്‍​പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *