ജോലിയിലേക്ക് മടങ്ങൂ, ഇല്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയൂ; സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മമതയുടെ താക്കീത്

കൊല്‍ക്കത്ത: സഹപ്രവര്‍ത്തകന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച്‌ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസനം. നാല് മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റല്‍ മുറി ഒഴിയണമെന്നും മമത ആവശ്യപ്പെട്ടു.

കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എസ്.എസ്.കെ.എം സന്ദര്‍ശിച്ചതിന് ശേഷമാണ് മമത ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ പുറത്തുനിന്നുള്ളവരാണ്. അവരാരും ഡോക്ടര്‍മാരല്ല. അതിനാല്‍ തന്നെ സര്‍ക്കാര്‍ ഈ സമരത്തെ അനുകൂലിക്കില്ല. ഡ്യൂട്ടിക്കിടയില്‍ പൊലീസുകാര്‍ മരിക്കുന്നുണ്ട്. എന്ന്കരുതി പൊലീസുകാര്‍ സമരം ചെയ്യുന്നില്ലെന്നും മമത വ്യക്തമാക്കി.

എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ പരിബോഹോ മുഖര്‍ജിയെ ചികിത്സാ പിഴവ് ആരോപിച്ച്‌ മരണപ്പെട്ട രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ മിന്നല്‍ സമരം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *