ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്.ഒ സ്വന്തം നിലയം നിര്‍മിക്കുന്നു. ഐ.എസ്.ആര്.ഒ മേധാവി കെ. ശിവനാണ് ഇക്കാര്യം അറിയിച്ചത്. 2030ഓടെയാണ് 20 ടണ്‍ ഭാരമുള്ള സ്പേസ് സ്റ്റേഷന് ഇന്ത്യ സ്ഥാപിക്കുക.
2022ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനും ഐ.എസ്.ആര്.ഒക്ക് പദ്ധതിയുണ്ട്. ഇതിനായി ഗഗന്യാന് എന്ന പരിപാടിക്ക് ഐ.എസ്.ആര്.ഒ തുടക്കം കുറിച്ചു. 10,000 കോടി രൂപയാണ് ഗഗന്യാന് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
നിലവില്‍ രാജ്യത്തിന്‍െറ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2ന്‍െറ തിരക്കുകളിലാണ് ഐ.എസ്.ആര്.ഒ. ജൂലൈ 15നാണ് ചന്ദ്രയാന്‍ രണ്ടിന്െ വിക്ഷേപണം. ശ്രീഹരിക്കോട്ടയില്‍ നിന്നും ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റാണ് 3,290 കിലോഗ്രാം ഭാരമുള്ള പേടകത്തെ വഹിക്കുക.
