പ്രതിപക്ഷം അംഗ സംഖ്യയെകുറിച്ച്‌​ ചിന്തിക്കരുതെന്ന്​ മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷം അംഗ സംഖ്യയെകുറിച്ച്‌​ ചിന്തിക്കരുതെന്ന്​ പ്രധാനമ​ന്ത്രി നരേ​ന്ദ്രമോദി. ക്രിയാത്​മക പ്രതിപക്ഷമായി സഭാ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെടുമെന്നാണ്​ പ്രതീക്ഷ. പാര്‍ലമ​െന്‍റില്‍ പ്രതിപക്ഷത്തിന്‍െറ പങ്കിനെ സര്‍ക്കാര്‍ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരോടൊപ്പം എല്ലാവരുടെയും വികസനമെന്നതാണ്​​ എന്‍.ഡി.എ സര്‍ക്കാറിന്‍െറ നയം. പാര്‍ലമ​െന്‍റില്‍ കൂടുതല്‍ വനിതാ അംഗങ്ങള്‍ എത്തിയതില്‍ സന്തോഷമുണ്ട്​. ജനങ്ങളുടെ പ്രതീക്ഷകള്‍ നി​റവേറ്റാന്‍ എം.പിമാര്‍ക്ക്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്​തമാക്കി.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തി​ലെത്തിയതിന്​ ശേഷമുള്ള ആദ്യത്തെ സഭാ സമ്മേളനമാണ്​ തിങ്കളാഴ്​ച തുടങ്ങുന്നത്​. ലോ​ക്​​സ​ഭ ത​യാ​റാ​ക്കി​യ താ​ല്‍​ക്കാ​ലി​ക അ​ജ​ണ്ട അ​നു​സ​രി​ച്ച്‌​ ആ​ദ്യ​​ത്തെ മൂ​ന്നു​ ദി​വ​സ​ങ്ങ​ളി​ലാ​യി എം.​പി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്​​ഞ​യാ​ണ്​ ന​ട​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *