കോട്ടക്കല്‍: കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യര്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
1945 ജനുവരി 15 നു പാലക്കാടാണ് ചന്ദ്രശേഖരവാര്യര്‍ ജനിച്ചത്. 1958 ല്‍ കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ ചേര്‍ന്നു കഥകളി പഠനം തുടങ്ങിയ അദ്ദേഹം കേന്ദ്ര നാടക അക്കാഡമി അവാര്‍ഡ്, കലാമണ്ഡലം ഫെല്ലോഷിപ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. വാനപ്രസ്ഥം സിനിമയില്‍ മോഹന്‍ലാലിനെ കഥകളി അഭ്യസിപ്പിച്ചത് ഇദ്ദേഹമായിരുന്നു.
അദ്ദേഹം ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ വേദികളില്‍ കഥകളി അവതരിപ്പിച്ചിട്ടുള്ള ചന്ദ്രശേഖരവാര്യര്‍ 1958 ല്‍ ബ്രിട്ടനില്‍ നടന്ന ലോക മലയാളി കലാമേളയില്‍ കഥകളി അവതരിപ്പിച്ചിരുന്നു. ഭാര്യ: സുശീല. മക്കള്‍: ജോത്സന, ജിേതശ്.
