മൃദുഹിന്ദുത്വം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകും -ശശി തരൂര്‍

ന്യൂഡല്‍ഹി: മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസ് തുടരുകയാണെങ്കില്‍ പാര്‍ട്ടി വട്ടപ്പൂജ്യമാകുമെന്ന മുന്നറിയിപ്പുമായി ശശി തരൂര്‍ എം.പി. ‘ദി ഹിന്ദു വേ: ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദൂയിസം’ എന്ന തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രകാശനത്തിനു മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്‍റെ വിമര്‍ശനം.

ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്‍റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഭൂരിപക്ഷ പ്രീണനമോ മൃദു ഹിന്ദുത്വമോ അല്ല. അത്തരം ശ്രമങ്ങള്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകുന്നതിലേ അവസാനിക്കൂ. ഇന്ത്യയില്‍ മതേതരത്വത്തിനായി പ്രതിരോധമുയര്‍ത്തുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്ന് ഒരു പാര്‍ട്ടി അംഗമെന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു -തരൂര്‍ പറഞ്ഞു. ബ്രിട്ടീഷ് ഫുട്ബാള്‍ തെമ്മാടിക്കൂട്ടത്തെ പോലെയാണ് ബി.െജ.പിയും സഖ്യകക്ഷികളും ഹിന്ദുവായിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന ഹിന്ദുത്വം അല്ല യഥാര്‍ത്ഥം. ശ്രേഷ്ഠമായ ആ വിശ്വാസത്തെ അവര്‍ രാഷ്ട്രീയ വിജയങ്ങള്‍ക്കായി ഇടുങ്ങിയ ചിന്താഗതിയാക്കി മാറ്റിയെന്നും തരൂര്‍ കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *