പിഴത്തുക കൂടുതലാണെന്നത്തുകൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ല; വി മുരളീധരന്‍

പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള അമിത പിഴയെ അനുകൂലിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. കര്‍ശനമായ നിയമങ്ങളിലൂടെ മാത്രമേ വാഹനാപകടങ്ങള്‍ കുറയ്ക്കാനാകൂ. വലിയ ശിക്ഷ ഉണ്ടാവില്ലെന്നത് കൊണ്ടാണ് തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്. പിഴത്തുക കൂടുതലാണെന്നതുകൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ല. നിയമം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മോട്ടോര്‍ വാഹന നിയമ ഭേദഗതിയെക്കുറിച്ച്‌ സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയുന്നതിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. നിയമ ഭേദഗതിക്കെതിരെ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *