പേരാമ്ബ്രയില്‍ പതിനാലുകാരി മരിച്ചത് ഷിഗെല്ല വൈറസ് ബാധിച്ചാണെന്ന് സംശയം

വടകര: കോഴിക്കോട് പേരാമ്ബ്രയില്‍ പതിനാലുകാരിയുടെ മരണം ഷിഗെല്ല വൈറസ് ബാധിച്ചാണെന്ന് സംശയം.

പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളെ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയായിരുന്നു പെണ്‍ക്കുട്ടി മരിച്ചത്.

ശക്തമായ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് സനുഷയെ ഒരാഴ്ച മുമ്ബ് പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടും കൊണ്ടു പോകുന്ന പെണ്‍ക്കുട്ടി മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *