അയോധ്യ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ തീവ്രവാദ സംഘം ഉത്തര്‍പ്രദേശിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം; അതീവ ജാഗ്രത നിര്‍ദേശം : സുരക്ഷ കര്‍ശനമാക്കി

ന്യൂ ഡല്‍ഹി : അയോധ്യ ലക്ഷ്യമിട്ടു പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദ സംഘം ഉത്തര്‍പ്രദേശിലെത്തിയെന്ന റിപ്പോര്‍ട്ടുമായി രഹസ്യാന്വേഷണ വിഭാഗം. നേപ്പാള്‍ വഴി യുപിയില്‍ ഏഴ് തീവ്രവാദികള്‍ പ്രവേശിച്ചെന്ന വിവരങ്ങളാണ് പുറത്തു വിട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയോധ്യ കേസ് വിധി വരാനിരിക്കെ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുകയും, സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു.

ഏഴ് അംഗങ്ങളുളള സംഘമാണ് പ്രധാനമായും ഇന്ത്യയിലേക്ക് പ്രവേശിച്ചിരിക്കുന്നതെന്ന വിവരമാണ് ഏജന്‍സികള്‍ക്ക് കിട്ടയിട്ടിരിക്കുന്നത്. അയോധ്യ, ഫൈസാബാദ്, ഗോരഖ് പൂര്‍ എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുകയാണെന്നാണ് സൂചന. ഏഴ് ഭീകരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് കൗമി ചൗധരി എന്നിവരാണ് സംഘത്തിലുളളത്.

Leave a Reply

Your email address will not be published. Required fields are marked *