അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി അധികാരമേറ്റു

ഐസോള്‍: മിസോറാം ഗവര്‍ണറായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഐസോളിലെ രാജ് ഭവനില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുത്തു.

ദൈവനാമത്തിലായിരുന്നു ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്തത്. പിള്ളയുടെ കുടുംബാംഗങ്ങളും ബിജെപി നേതാവ് എംടി രമേശ് അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. ബിജെപി ദേശിയ സെക്രട്ടറി സത്യകുമാര്‍, കേരളത്തില്‍ നിന്ന് നാലു ക്രിസ്ത്യന്‍ സഭ ബിഷപ്പുമാര്‍, കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ശ്രീധരന്‍ പിള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെ ഉള്ള നേതാക്കളെ കണ്ടിരുന്നു. ഇന്നലെ മോസോറാമിലെത്തിയ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാജ്ഭവന്‍ സ്വീകരിച്ചത്. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം കേരളത്തില്‍ നിന്ന് മിസോറാം ഗവര്‍ണര്‍ ആകുന്ന മൂന്നാമത്തെ മലയാളിയാണ് പി. എസ്. ശ്രീധരന്‍ പിള്ള.

Leave a Reply

Your email address will not be published. Required fields are marked *