മലപ്പുറം: എസ്.വൈ.എസ് 62-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് മലപ്പുറം സര്‍ക്കിളില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. പതാക ഉയര്‍ത്തല്‍, റോഡ് ശുചീകരണം, അഞ്ചീനിക്കുളം വൃത്തിയാക്കല്‍, കുടിവെള്ള പദ്ധതി, രോഗികളെ സന്ദര്‍ശിക്കല്‍, മധുരപ്പലഹാര വിതരണം എന്നിവ വിവിധ യൂണിറ്റുകളില്‍ നടന്നു. എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. ഇബ്‌റാഹീം ബാഖവി സ്വലാത്ത് നഗറില്‍ പതാക ഉയര്‍ത്തി സര്‍ക്കിള്‍ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അരീക്കോട് സോണ്‍ പ്രസിഡന്റ് അബൂബക്കര്‍ സഖാഫി അരീക്കോട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുജീബ് മാസ്റ്റര്‍ വടക്കേമണ്ണ, അബ്ദുള്ള മേല്‍മുറി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഇബ്‌റാഹീം കെ.ടി, ഖാലിദ് കെ.കെ കോണോംപാറ, കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍, മുഹമ്മദ് അലി സി.കെ, ഹൈദര്‍സ് കാവുങ്ങല്‍, കുഞ്ഞാലന്‍കുട്ടി സി.കെ, ഫാഇസ് മേല്‍മുറി എന്നിവര്‍ സംബന്ധിച്ചു.
ഫോട്ടോ ക്യാപ്ഷന്‍: എസ്.വൈ.എസ് 62-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മലപ്പുറം സര്‍ക്കിളിലെ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സ്വലാത്ത് നഗറില്‍ എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ പി. ഇബ്‌റാഹീം ബാഖവി പതാക ഉയര്‍ത്തുന്നു.
