തിരുവനന്തപുരം: തനിയ്‌ക്കെതിരായ നുണപ്രചരണം നിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിനിയ്‌ക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന വി എസ്സിന്റെ പരാമര്‍ശത്തിന് എതിരെയാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്. എനിയ്‌ക്കെതിരെ 31 കേസുകള്‍ ഉണ്ടെന്നാണ് വിഎസ് പരയുന്നത്. എന്നാല്‍ഒരൊറ്റ കേസ് പോലുമില്ല എന്നതാണ് വാസ്തവമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സംഭവത്തില്‍ വിഎസ് മാപ്പുപറയണമെന്നും ഉമ്മന്‍ചാണ്ടിആവശ്യപ്പെട്ടു. ധര്‍മടത്തെ പ്രചരണത്തിനിടെ വിഎസ് പറഞ്ഞ കാര്യങ്ങള്‍ക്കെതിരെയാണ് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ 136 അഴിമതിക്കേസുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അനധികൃതമായി 2920 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയിട്ടുണ്ടെന്നും വിഎസ് ആരോപണമുന്നയിച്ചിരിന്നു.
