തൃശൂര്‍ ജില്ലയില്‍ നിന്നും ഒറ്റദിവസം കാണാതായത് ആറ് പെണ്‍കുട്ടികളെ.! ആര് പേരും വിദ്യാര്‍ത്ഥിനികള്‍; ദുരൂഹത .

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ നിന്നും ഓരം ദിവസം കാണാതായത് ആറ് പെണ്‍കുട്ടികളെ. ജില്ലയിലെ മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ആര് പേരെയും കാണാതായത്. ആറു പേരും സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികളാണ് ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല.

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആറ് പെണ്‍കുട്ടികളെ കാണാതായത് ദുരൂഹ ഉണര്‍ത്തിയിട്ടുണ്ട്. അതേസമയം, ആറ് പെണ്‍കുട്ടികളും തമ്മില്‍ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഈ കുട്ടിയെ കാണാതായത്.പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍, ഇവര്‍ എവിടെയാണെന്നതു സംബന്ധിച്ച്‌ വ്യക്തമായ്ക് വിവരം ഇതുവരെയും ലഭ്യമായിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *