കുവൈത്ത് സിറ്റി: കുറ്റവിചാരണക്ക് ദിവസങ്ങള്‍ ശേഷിക്കെ കുവൈത്ത് ധനമന്ത്രി ഡോ. നായിഫ് അല്‍ ഹജ്റുഫ് രാജിവെച്ചു. രാജി പ്രധാനമന്ത്രി സ്വീകരിച്ചതായി അല്‍ സിയാസ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഉപപ്രധാനമന്ത്രിയും മന്ത്രിസഭ കാര്യ മന്ത്രിയുമായ അനസ് അല്‍ സാലിഹ് ധനവകുപ്പിെന്റ ചുമതല താല്‍ക്കാലികമായി വഹിക്കും. അതിനിടെ ജി.സി.സി സെക്രട്ടറി ജനറല്‍ ആയി ഡോ. നായിഫ് അല്‍ ഹജ്റുഫ് നിയമിക്കപ്പെടുമെന്ന് സൂചനയുണ്ട്. 2011 മുതല്‍ ഇൗ ചുമതല വഹിക്കുന്ന അബ്ദുല്ലത്തീഫ് അല്‍ സയാനി ചുമതലയൊഴിയുന്ന മുറക്ക് നായിഫ് അല്‍ ഹജ്റുഫ് സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചാമത് ജി.സി.സി സെക്രട്ടറി ജനറല്‍ ആണ് ബഹ്റൈന്‍ പൗരനായ അബ്ദുല്ലത്തീഫ് അല്‍ സയാനി. അടുത്ത ഉൗഴം ഒമാേന്റതാണെങ്കിലും അവര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് കുവൈത്തിന് നറുക്ക് വീണേക്കും. ഡോ. നായിഫ് അല്‍ ഹജ്റുഫ് ഇൗ സ്ഥാനത്തേക്ക് കുവൈത്തിെന്റ പ്രതിനിധിയാവുമെന്നാണ് വിവരം.
ഡോ. നായിഫ് അല്‍ ഹജ്റുഫിനെതിരെ റിയാദ് അദസാനി എം.പി സമര്‍പ്പിച്ച കുറ്റവിചാരണ നോട്ടീസ് നവംബര്‍ 12ന് ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നു. രാജ്യത്തിെന്റ സാമ്ബത്തിക നില, ബജറ്റ് കമ്മി, പരമാധികാര ഫണ്ട് നിക്ഷേപം, പെന്ഷന് ഏജന്‍സി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റവിചാരണ നോട്ടീസ് സമര്‍പ്പിച്ചത്. കുവൈത്ത് പാര്‍ലമെന്റിെന്റ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റവിചാരണ പ്രമേയമാണ് ധനമന്ത്രിക്കെതിരെ സമര്‍പ്പിക്കപ്പെട്ടത്. 100 പേജില്‍ അധികമുള്ള കുറ്റവിചാരണ ചര്ച്ചക്കെടുക്കുംമുമ്ബാണ് മന്ത്രിയുടെ രാജി. കഴിഞ്ഞ ജൂണില്‍ റിയാദ് അല്‍ അദസാനി, ബദ്ര് അല്‍ മുല്ല എന്നീ എം.പിമാര്‍ ധനമന്ത്രിയെ കുറ്റവിചാരണ നടത്തിയിരുന്നു.
