തിരുവനന്തപുരം : ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുന്ന മാവോവാദികള്‍ക്കും വെള്ളവും വളവുമിട്ട് വളര്‍ത്തുകയാണോ ഇടതു സര്‍ക്കാരെന്ന് മുരളീധരന് ട്വിറ്ററിലൂടെ പ്രതികരിച്ചു. സി.പി.എം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥികള്‍ യുഎപിഎ പ്രകാരം അറസ്റ്റിലായത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് രംഗത്ത് എത്തിയത് .
