കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടികയ്‌ക്കെതിരെ സോണിയ ഗാന്ധിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ച്‌ കെ.മുരളീധരന്‍

തിരുവനന്തപുരം: കെപിസിസിയുടെ ജംബോ ഭാരവാഹിപട്ടികയ്ക്കെതിരെ പാര്‍ട്ടി അധ്യക്ഷയെ അതൃപ്തി അറിയിച്ച്‌ കെ.മുരളീധരന്‍ എം.പി. ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളോടോ എംപിമാരോടോ ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും സോണിയ ഗാന്ധിയെ നേരില്‍ കണ്ട് മുരളീധരന്‍ പരാതിപ്പെട്ടു.

‘ജംബോ കമ്മിറ്റി വേണ്ടെന്നായിരുന്നു രാഷ്ട്രീയകാര്യസമിതിയിലെ പൊതുതീരുമാനം. അത് മറികടന്നാണ് ഇപ്പോള്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുമായോ എംപിമാരുമായോ ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.

ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയ പട്ടിക അതേപടി ചേര്‍ത്തുവച്ചിരിക്കുകയാണ്. ജംബോ പട്ടിക പാര്‍ട്ടിക്ക് ഗുണവും ചെയ്യില്ല. യൂത്ത് കോണ്‍ഗ്രസ് വോട്ടെടുപ്പ് നടത്തുന്നത് പാര്‍ട്ടിയില്‍ ചേരിതിരിവിന് കാരണമാകുമെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച്‌ ചുമതല നല്‍കണം.’മുരളീധരന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.

പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസി‍ഡന്റും പ്രതിപക്ഷനേതാവും വൈകിട്ട് ഡല്‍ഹിക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *