തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തില്‍ പോലീസിനെ പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐ. ഉന്മൂലനസിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പാക്കുന്നത്. അതുതന്നെ പോലീസും പിന്തുടരുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും പിന്തുണച്ചതോടെ വിഷയം സിപിഎമ്മും സിപിഐയും തമ്മിലുള്ള പരസ്യമായ പോരിന് കാരണമാകുകയാണ്.
