പാലക്കാട്: വാളയാര്‍ കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ‘പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ആദ്യം മുതലേ സ്വീകരിച്ചത്. ഇപ്പോഴും കേസില്‍ അനാസ്ഥ തുടരുകയാണ്. വീണ്ടും അന്വേഷിക്കണമെന്ന് സര്‍ക്കാരിന് കോടതിയില്‍ ആവശ്യപ്പെടാവുന്നതാണ്. മുഖ്യമന്ത്രി കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് പകരം കുടുംബത്തെ തിരുവനന്തപുരം വരെ കൊണ്ടുപോയത് ചിലരുടെ രാഷ്ട്രീയ താത്പര്യം വെച്ചാണ്.’ – ചെന്നിത്തല പറഞ്ഞു.
വാളയാറിലെത്തി പെണ്‍കുട്ടികളുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
